ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ ആഗ്രഹം രാഹുല്‍ഗാന്ധി സാക്ഷാത്കരിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ചൗഹാന്റെ പരിഹാസം. കള്ളം പറയുന്നതിലും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും രാഹുല്‍ ഗാന്ധി റെക്കോഡ് തീര്‍ക്കുകയാണെന്നും ചൗഹാന് പരിഹസിച്ചു.
ഇന്‍ഡോറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു ചൗഹാന്റെ പരിഹാസം. ചൗകീദാര്‍ ചോര്‍ഹെ എന്ന പരാമര്‍ശം നടത്തിയതിന് സുപ്രീം കോടതിയില്‍ രാഹുല്‍ മാപ്പു പറഞ്ഞതിലൂടെ പ്രതിപക്ഷത്തിന് നേതാവില്ലാതായി. വിജയിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ഗുരുവായ ദ്വിഗ് വിജയ് സിങ്ങും ഒസാമ ബിന്‍ലാദനെ വരെ ഒസാമാജീ എന്ന് വിളിയ്ക്കും- ചൗഹാന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങിനെയും ചൗഹാന് വിമര്‍ശിച്ചു. മറ്റാരെയും ലഭിയ്ക്കാത്തതിനാലാണ് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന കനയ്യകുമാറിനെ പ്രചാരണത്തിന് ദ്വിഗ് വിജയ് സിങ് ക്ഷണിച്ചതെന്നും തീവ്രവാദികളുടെയും അവരെ പിന്താങ്ങുന്നവരുടെയും ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും ചൗഹാന് കുറ്റപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ചൗഹാന് വിമര്‍ശിച്ചു.
കനയ്യകുമാറിന് സീറ്റ് നല്‍കാത്തത് കോണ്‍ഗ്രസിന് പറ്റിയ തെറ്റാണെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കനയ്യ എത്തുമെന്നും ദ്വിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post