ന്യൂഡല്‍ഹി: പതിനെഴാം ലോക്സഭയിലെക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 64 ശതമാനം പോളിങ് നടത്തിയതായി ഇലക്ഷന് കമ്മീഷന് വ്യക്തമാക്കി. ഒമ്പത് സംസ്ഥാനങ്ങളിയായി 72 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടിയത്. 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയത്. നാലാംഘട്ടത്തോടെ മഹാരാഷ്ട്രയിലും ഒഡിഷയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി.
ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കു നേര് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച പോളിങ്ങ് രേഖപ്പെടുത്തി. ഇലക്ടോണിക് യന്ത്രത്തിലെ തകരാറു മൂലം ബംഗാളിലടക്കം നിരവധി ബൂത്തുകളില്‍ ആദ്യമണിക്കൂറുകളില്‍ പോളിങ് വൈകി. അതെസമയം ബംഗാളിലാണ് നാലാം ഘട്ടത്തിലും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.
ജമ്മുവിലെ ഒരു മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 ശതമാനത്തില്‍ താഴെ മാത്രമാണ് പോളിങ്. നാലാംഘട്ട തെരഞ്ഞെടുപ്പ് ഏറേ നിര്‍ണ്ണായകമായത് ബിജെപിക്കായിരുന്നു. 72 മണ്ഡലങ്ങളില്‍ 56-ഉം 2014ല്‍ എന്‍ഡിഎ സഖ്യം നേടിയിരുന്നു. കോണ്‍ഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജു ജനതാദളിനും ആയിരുന്നു.
ബംഗാളിലെ അസന്‍ സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റ്മുട്ടി. തെരഞ്ഞെടുപ്പ് ബൂത്തിനുള്ളില്‍ കയറി ബഹളം വച്ചതിന് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുള്‍ സുപ്രിയോക്ക് എതിരെ കേസെടുക്കാന്‍ തിരഞ്ഞടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു. ബാബുള്‍ സുപ്രിയോയുടെ വാഹനത്തിനെ നേരെ ആക്രമണമുണ്ടായി. സംസ്ഥാനത്ത് പലയിടത്തും ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റമുട്ടി.
സിപിഐയുടെ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാര്‍ മത്സരിക്കുന്ന ബെഗുസരായിലും ഇന്നായിരുന്നു വോട്ടെടുപ്പ്. ഊര്‍മിളാ മതോന്ദ്കര്‍. എസ്പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്റ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ്എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ – കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്മാന് ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍.
Discussion about this post