കൊല്‍ക്കത്ത: വോട്ടെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ ആക്രമണം അറിയാതെ പോയത് ബെഡ് കോഫി കാരണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂണ്‍മൂണ്‍സെന്‍. ബെഡ് കോഫി സമയത്തിന് ലഭിക്കാത്തതിനാല്‍ എഴുന്നേല്ക്കാന് വൈകിപ്പോയി എന്നാണ് മൂണ്‍മൂണ്‍ സെന്‍ പറഞ്ഞത്.
‘അവരെനിക്ക് വളരെ വൈകിയാണ് ബെഡ്കോഫി തന്നത്. അതുകൊണ്ട് ഞാന്‍ എഴുന്നേല്ക്കാന് വൈകിപ്പോയി. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.- സംഘര്‍ഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മൂണ്സെണ് പറഞ്ഞത് ഇങ്ങനെയാണെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടമായി നടന്ന വോട്ടെടുപ്പില്‍ ബംഗാളില്‍ ഇന്ന് വന്‍ സംഘര്‍ഷം നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരും തമ്മില്‍ പോളിംഗ് ബൂത്തിന് മുമ്പില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സിറ്റിങ് എംപി ബാബുല്‍ സുപ്രിയോയുടെ കാറും സംഘര്‍ഷത്തിനിടെ ആക്രകമിക്കപ്പെട്ടതായാണ് വിവരം.
Discussion about this post