ബത്തിന്ഡയ: ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച പാഡ് കണ്ടതിന് പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തി പരിശോധന നടത്തി. പഞ്ചാബിലെ ബത്തിന്‍ഡയില്‍ സ്വകാര്യ യൂണിവേഴ്സിറ്റിയിലാണ് സംഭവം. തുടര്‍ന്ന് ഹോസ്റ്റലില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ഹോസ്റ്റല്‍ ജീവനക്കാരാണ് പെണ്‍കുട്ടികളോട് ഇത്തരം നീചപ്രവര്‍ത്തി ചെയ്തത്. അതേസമയം കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. യൂണിവേഴ്സിറ്റി അധികൃതര്‍ സംഭവം ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ നാല് ഹോസ്റ്റല്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
വനിതകളായ രണ്ട് സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ യാതൊരു നിയമ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Discussion about this post