ന്യൂഡല്‍ഹി: മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മേനകാ ഗാന്ധിക്ക് താക്കീത് നല്കി.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ സര്‍ക്കോദ ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മേനകാ ഗാന്ധിയുടെ വിവാദ പ്രസംഗം. നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിച്ചു കഴിഞ്ഞെന്നും വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് ജോലിക്കെന്നും മറ്റും സമീപിച്ചാല്‍ സാധിച്ചു നല്‍കില്ല എന്നായിരുന്നു മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മേനക ഗാന്ധി പറഞ്ഞത്. ഏപ്രില്‍ 14 നായിരുന്നു മേനകഗാന്ധിയുടെ വിവാദപ്രസംഗം.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുല്‍ത്താന്‍പൂരിലെ ജില്ലാ വരണാധികാരി മേനകാഗാന്ധിയോട് വിശദീകരണം തേടിയിരുന്നു.
Discussion about this post