ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ വാദംകേള്‍ക്കല്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുനഃപരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
നാളെ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ആവശ്യം നാളെ റാഫേല്‍ കേസ് കേള്‍ക്കുന്ന ബെഞ്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടക്കവേ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും എന്തെങ്കിലും പ്രതികൂല പരാമര്‍ശമുണ്ടായാല്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടലിലാണ് കേസില്‍ വാദംകേള്‍ക്കല്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.