ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തെക്കുറിച്ച് പറഞ്ഞ പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. സുനില്‍ ആഹ്യ എന്ന വ്യക്തിയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നതിനാല്‍ പരാതി പറയാന്‍ ആളുകള്‍ മടിക്കുന്നു. വിവിപാറ്റ് പരിശോധിച്ചു ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് ലഭിച്ചതെന്നു ബോദ്ധ്യമായാലും ശിക്ഷാ വ്യവസ്ഥ കാരണം പരാതിപ്പെടുന്നതില്‍ നിന്ന് ആളുകള്‍ പിന്മാരുമെന്നുവെന്നും ഹര്ജിക്കാരന് പറയുന്നു. പരാതി തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യത അല്ലെന്നും ഹര്ജിക്കാരന്.
വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ നിലവിലെ നടപടിക്രമം അനുസരിച്ച് ആറുമാസം ജയില്‍ ശിക്ഷ ലഭിക്കും.
Discussion about this post