പെരുമാറ്റചട്ടം ലംഘിച്ചതിന് മോഡിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടുയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തെരഞ്ഞെടടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നു എന്ന ആരോപണമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

ബിജെപി നേതൃത്വം തുടര്‍ച്ചയായി സൈനികരുടെ പേരിലും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും വോട്ട് പിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരവധി പാരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

Exit mobile version