മുംബൈ: ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് ശേഷിയില്ലെന്ന് സ്‌പൈസ് ജെറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിംഗ്. ഉയര്‍ന്ന ആസ്തിയുളള തന്ത്രപരമായ ഒരു നിക്ഷേപകനെയാണ് ജെറ്റ് എയര്‍വേസിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌പൈസ് ജെറ്റ് ഒരു ചെറിയ കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെറ്റ് എയര്‍വേസിന്റെ പൈലറ്റുമാരും കാബിന്‍ ജീവനക്കാരുമുള്‍പ്പെടെയുള്ള ആയിരം പേര്‍ക്ക് സ്‌പൈസ് ജെറ്റ് തൊഴില്‍ നല്‍കിയെന്ന് അജയ് സിംഗ് വ്യക്തമാക്കി. ഇപ്പോള്‍ 28 വിമാനങ്ങളെ സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്തിട്ടുണ്ട്. എനിയും 15 വിമാനങ്ങള്‍ കൂടി വാങ്ങി കമ്പനിയെ കൂടുതല്‍ ശക്തമാക്കാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post