പനാജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ മകന് ഉത്പലിന് ബിജെപി സീറ്റ് നിഷേധിച്ചു. കഴിഞ്ഞ മാര്‍ച്ച് 17 നായിരുന്നു കാന്‍സര്‍ ബാധിതനായിരുന്ന പരീക്കര്‍ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഉത്പലിന് സീറ്റു നിഷേധിച്ചത്.
ഉത്പല്‍ ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതേ മണ്ഡത്തിലെ മുന്‍ എംഎല്‍എയായ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. 2015 ലെ ഉപതെരഞ്ഞെടുപ്പിലും 2017 ലെ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍ നിന്നും സിദ്ധാര്‍ത്ഥ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരീക്കര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോള്‍ മത്സരിക്കാനായി സിദ്ധാര്‍ത്ഥ് സീറ്റ് രാജി വെക്കുകയായിരുന്നു. ജനപ്രിയനായ നേതാവുകൂടിയാണ് സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കര്‍. മെയ് 19 നാണ് തെരഞ്ഞെടുപ്പ്. അതേസമയം ഉത്പലിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനാല്‍ പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post