ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടിങ് ഇന്ന്. ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് ഹിന്ദി ഹൃദയ ഭൂമി ഇന്ന് വിധിയെഴുത്തിന് ബൂത്തിലേക്ക് എത്തുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങള്‍ ഇന്ന് വിധി എഴുതും. മഹാരാഷ്ട്രയിലെ പതിനേഴും ഉത്തര്‍പ്രദേശിലേയും രാജസ്ഥാനിലേയും പതിമൂന്ന് വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ഇന്നത്തെ വോട്ടെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ 71 മണ്ഡലങ്ങളില്‍ ബിജെപിക്ക് 45 സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. മറിച്ച് കോണ്‍ഗ്രസിന് 2 സീറ്റും. എന്നാല്‍ ഇത്തവണ ബിജെപിക്കൊപ്പം പ്രചാരണം കൊഴുപ്പിച്ചിരുന്നു കോണ്‍ഗ്രസും എന്നിരിക്കെ ഇത്തവണത്തെ പോളിങ് ഏറെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല. അതുപോലെ തന്നെ സമാജ് വാദി പാര്‍ട്ടി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവര്‍ക്കും ഇന്നത്തെ വോട്ടിങ് നിര്‍ണായകമാണ്.
മഹാരാഷ്ട്രയിലെ 17, ഉത്തര്‍പ്രദേശിലെ 13, രാജസ്ഥാനിലെ 13, ബംഗാളിലെ 8, മധ്യപ്രദേശിലെ 6, ഒഡീഷയിലെ 6, ബീഹാറിലെ 5, ഛാര്‍ഖണ്ഡിലെ 3 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ഉത്തര്‍പ്രദേശിലെ കനൗജിലാണ്. ഉത്തര്‍പ്രദേശിലെ മിക്ക മണ്ഡലങ്ങളിലും ബിജെപിയും സമാജ്വാദി പാര്‍ട്ടി- ബിഎസ്പി സഖ്യവും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, ഗിരിരാജ് സിങ്, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍, നടി ഊര്‍മിള മാംതോദ്കര്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍ നാഥ് എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്. മഹാരാഷ്ട്രയില്‍ സിപിഎം മല്‍സരിക്കുന്ന ഏകസീറ്റായ ദിന്‍ഡോരിയിലും വോട്ടെടുപ്പ് നടക്കും.
Discussion about this post