യുപിയില്‍ വാര്‍ഷിക പരീക്ഷയില്‍ ‘എട്ടുനിലയില്‍ പൊട്ടി’ കുട്ടികള്‍; 165 സ്‌കൂളുകളില്‍ സമ്പൂര്‍ണ്ണ “തോല്‍വി”

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നടന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയില്‍ ‘എട്ട് നിലയില്‍ പൊട്ടി’ സ്‌കൂളുകള്‍. യുപിയിലെ 165 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും ജയിച്ചിട്ടില്ല. 388 സ്‌കൂളുകളില്‍ 20 ശതമാനമാണ് മാത്രമാണ് വിജയം.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലത്തിലാണ് ഞെട്ടിക്കുന്ന തോല്‍വി സംഭവച്ചിരിക്കുന്നത്. അതെസമയം പരീക്ഷയില്‍ കോപ്പിയടി തടയാന്‍ കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ബോര്‍ഡ് എക്‌സാം ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ അറിയിക്കുന്നത്.

സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഹൈസ്‌കൂളുകളുടെ പട്ടികയില്‍ 50 സര്‍ക്കാര്‍ സ്‌കൂളുകളും 84 പ്രൈവറ്റ് സ്‌കൂളുകളുമാണ് ഉള്ളത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 58 എയ്ഡഡ് സ്‌കൂളുകളും 15 സര്‍ക്കാര്‍ സ്‌കൂളുകളുമാണ് ഉള്ളത്.

Exit mobile version