റായ്ബറേലി: കഴിഞ്ഞ എഴുപത് കൊല്ലം ഭരണത്തിലിരുന്നിട്ടും രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിന് മറുപടിയുമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് ചെയ്തിട്ടില്ല എന്നുള്ളത് ശരിയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ മറുപടി.
‘ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്സും പോലെയുള്ള മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് ചെയ്തിട്ടില്ല. ബിജെപിയല്ലാതെ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോഡിയും വിജയ് മല്യയും ലളിത് മോഡിയും ഇപ്പോഴെവിടെയാണ്- ജയിലിലാണോ അതോ പുറത്തുണ്ടോ?’ – രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി ഉറപ്പായും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
Discussion about this post