ചെന്നൈ: ഒരു ആയുസ്സില്‍ അനുഭവിക്കേണ്ടതെല്ലാം മുപ്പത് വയസ്സില്‍ അനുഭവിച്ചു തമിഴ്നാട്ടില്‍ നിന്നുള്ള അത്ലറ്റ് ഗോമതി മാരിമുത്തു. ഇന്ന് ഇന്ത്യയുടെ വിലപപെട്ട മുത്താണ് ഗോമതി. ദോഹയിലെ ട്രാക്ക് ഗോമതിയെ കാത്തിരുന്നത് സ്വര്‍ണ്ണവുമായിട്ടായിരുന്നു. അങ്ങനെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററിലെ സ്വര്‍ണമെഡല്‍ തിരുച്ചിയിലെ വീട്ടിലെത്തി. ദോഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഗോമതിയെ കാത്തിരുന്നത് അഭിനന്ദനപ്രവാഹമാണ്. എന്നാല്‍ വിജയത്തിന്റെ മധുരം നുണയുമ്പോഴും ജീവിതത്തിലെ കയ്‌പേറിയ ദിവസങ്ങള്‍ മറന്നിരുന്നില്ല ഗോമതി.
എന്നാല്‍ കല്ലും മുള്ളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് കരകയറിയ തന്റെ മകളെ ചേര്‍ത്തുപിടിക്കാനും അവള്‍ നേടിയ സ്വര്‍ണ്ണ മെഡലില്‍ മുത്തം വെക്കാനും ആ അച്ഛന്‍ ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരിമുത്തു കാന്‍സര്‍ വന്ന് മരണത്തിന് കീഴടങ്ങി. ചെറുപ്പം മുതല്‍ക്ക് ഗോമതിക്ക് കൂട്ട് തന്റെ അച്ഛനായിരുന്നു. ഗോമതിയ്ക്ക് നല്ലൊരു സുഹൃത്തിനെ പോലെ ആയിരുന്നു അച്ഛന്‍. കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും വളരെ സന്തോഷത്തോടു കൂടിയ ജീവിതമായിരുന്നു ഈ കുടുംബത്തിന്റേത്. അങ്ങനെ ഇരിക്കെ ഒരു ദിവസം വാഹനാപകടത്തില്‍ മാരിമുത്തുവിന്റെ കാലിന് അപകടം സംഭവിച്ചു.
മാരിമുത്തുവിന് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. എല്ലാ ദിവസവും ഗോമതിയെ അച്ഛന്‍ തന്റെ ടിവിഎസ്‌ക്സ്എല്‍ സ്‌കൂട്ടറില്‍ പരിശീലനത്തിന് കൊണ്ട് പോകും. ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ എന്ന് പറഞ്ഞതും ഗോമതിയുടെ കണ്ണുകള്‍ ഒഴുകാന്‍ തുടങ്ങി.
തന്റെ കഷ്ടപ്പാടുകളെ കുറിച്ച് അവള്‍ വീണ്ടും വാചാലയായി. പരിശീലനത്തിന് പോകുമ്പോള്‍ തനിക്ക് നല്ല ഭക്ഷണം കഴിക്കണമായിരുന്നു. എന്നാല്‍ ദാരിദ്രത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുന്ന ഈ അഞ്ചംഗ കുടുംബത്തിന് പലപ്പോഴും വെയ്ക്കുന്ന ഭക്ഷണം തികയാറില്ല. പക്ഷെ ഗോമതി പരിശീലനത്തിന് പോകുമ്പോഴേക്കും അച്ഛന്‍ പോഷകാംശമുള്ള ഭക്ഷണം കരുതിയിരിക്കും. പക്ഷെ അച്ഛന്‍ കഴക്കില്ല. പലപ്പോഴും
കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിടായിരിക്കും അച്ഛന്റെ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ടെന്ന് ഗോമതി വിതുമ്പി. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മയിലെത്തും. ഈ നിമിഷത്തില്‍ തന്റെ അച്ഛന്‍ കൂടി അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിക്കുന്നതായി അവള്‍ പറഞ്ഞു.
Discussion about this post