എയര്‍ ഇന്ത്യയുടെ വാക്ക് പാഴ്‌വാക്കായി, സര്‍വര്‍ തകരാര്‍ രാത്രി വൈകിയും പരിഹരിച്ചില്ല, യാത്രക്കാരുടെ ദുരിതം തുടരുന്നു

മുംബൈ: സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി. തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. രാത്രി വൈകിയും പൂര്‍ണമായും പുനസ്ഥാപിക്കാനായിട്ടില്ല. 155 സര്‍വ്വീസുകള്‍ രണ്ട് മണിക്കൂര്‍വൈകി പുറപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു.

ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കുണ്ടായ സെര്‍വര്‍ തകരാര്‍ ആറു മണിക്കൂറിന് ശേഷമാണ് പരിഹരിച്ചത്. യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കാനാവാത്തതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു. രാജ്യാന്തര ഐടി സേവനദാതാക്കളായ സിത യാണ് എയര്‍ ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലും സെര്‍വര്‍ തകരാര്‍ മൂലം എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരുന്നു

Exit mobile version