ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹര്‍ദോയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. ഉത്തര്‍പ്രദേശില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആഗ്രഹിക്കുന്ന അവസരവാദികള്‍ തമ്മിലുള്ള സൗഹാര്‍ദമാണെന്ന് മോഡി കുറ്റപ്പെടുത്തി.
ബിആര്‍ അംബേദ്ക്കറേയും എതിര്‍ക്കുന്നവരുമായി സഖ്യം ചേര്‍ന്നതിലൂടെ ബിഎസ്പി നേതാവ് മായാവതി ദളിത് ആശയസംഹിതയെ ഒറ്റിക്കെടുക്കുകയാണ് ചെയ്യുന്നതെന്നും അംബേദ്ക്കറുടെ പേരില്‍ വോട്ട് തേടുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും ഒന്നും പഠിക്കുന്നില്ലന്നും മോഡി കുറ്റപ്പെടുത്തി. അംബേദ്ക്കറെ എതിര്‍ത്തവര്‍ക്കു വേണ്ടിയാണ് മായവതി വോട്ട് തേടുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
സമാജ്വാദി -ബിഎസ്പി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഭീകരവാദത്തെ അടിച്ചമര്‍ത്താനും ക്രമസമാധാന നില കൈകാര്യം ചെയ്യാനും ഇവര്‍ക്ക് സാധിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
Discussion about this post