കൊല്‍ക്കത്ത; തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ വെയിലും മഴയും വകവെയ്ക്കാതെയാണ് വോട്ട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തുന്നത്. ദിവസത്തില്‍ എത്ര വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാന്‍ കഴിയുമോ അത്രയും പേരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നത്.
എന്നാല്‍ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അതില്‍ നിന്നും വ്യത്യസ്തനാണ്. സ്ഥാനാര്‍ത്ഥിക്ക് വെയില് കൊള്ളാന്‍ വയ്യാത്തതിനെ തുടര്‍ന്ന് നൂതനമായ വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.
പുറത്തിറങ്ങിയാല്‍ വെയില് കൊള്ളണം എന്നുള്ളതിനാല്‍ തന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയുമായി തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ പറഞ്ഞുവിടുക എന്നതാണ് അഭിഷേകിന്റെ പ്രചാരണ രീതി. കൈകൂപ്പി നില്ക്കുന്ന പ്രതിമയെ താങ്ങി അണികള്‍ പ്രചാരണം നടത്തും. വ്യത്യസ്ത രീതിയിലുള്ള പ്രചാരണ വീഡിയോ സമൂഹമാധ്യമത്തില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. വൈറലായതോടെ പ്രചാരണ രീതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പല കോണില്‍ നിന്നായി ഉയരുന്നത്.
To avoid scorching heat, TMC Diamond Harbour Candidate & Mamata's Nephew Abhishek Banerjee found an innovative solution
– Using his own statute for Campaigning 🤣😂 pic.twitter.com/ZaRAG55gcZ— 💂 Rishi Bagree 🇮🇳 (@rishibagree) April 26, 2019
Discussion about this post