പട്ന: എല്ലാ മോഡിമാരും കള്ളന്മാരാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരായി സമര്‍പ്പിച്ച
അപകീര്‍ത്തി കേസില്‍ പട്ന കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സയച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോഡി കൊടുത്ത പരാതിയിലാണ് കോടതി നടപടി. മെയ് 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
‘എനിക്ക് ഒരു ചോദ്യമുണ്ട്. കള്ളന്മാരുടെ പേരിന്റെ കൂടെയെല്ലാം മോഡി എന്നു വരുന്നത് എങ്ങനെയാണ്. നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി എന്നിവര്‍ക്കെല്ലാം മോഡി എങ്ങനെ കിട്ടി. ഇനി എത്ര മോഡിമാര്‍ വരാനിരിക്കുന്നുവെന്നു ആര്‍ക്കുമറിയില്ല’- രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പിന്നാലെയാണ് സുശീല മോഡി മാനനഷ്ടക്കേസ് നല്‍കിയത്. പരാമര്‍ശത്തിന് എതിരെ ഭോപ്പാല്‍ സ്വദേശി പ്രദീപ് മോഡിയും അപകീര്‍ത്തി കേസ് കൊടുത്തിട്ടുണ്ട്. രാഹുലിന്റെ പരാമര്‍ശം കാരണം താന്‍ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നുവെന്നും, അപമാനം താങ്ങാന്‍ വയ്യാതെയാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു
Discussion about this post