ലഖ്നൗ: അധ്യാപകനും സുഹൃത്തുകളും ചേര്‍ന്നു മര്‍ദ്ദിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആയൂഷ് എന്ന സുരജാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
ഒക്ടോബര്‍ ഒമ്പതിന് ബാന്ഡിയിലുള്ള കോച്ചിംഗ് സെന്ററിലെ അധ്യാപകനും വിദ്യാര്‍ത്ഥികളുമാണ് സുരജിനെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരജിനെ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സിച്ചുവരികയായിരുന്നു.
സംഭവത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post