ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ മുടങ്ങിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. സര്‍വര്‍ തകരാറാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. അതേസമയം തകരാര്‍ പരിഹരിച്ചെന്നും മണിക്കൂറുകള്‍ക്ക് അകം ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ സാധാരണ നിലയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നര മുതലുള്ള സര്‍വ്വീസുകളാണ് തടസപ്പെട്ടത്. ഇതോടെ ആഭ്യന്തര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യേണ്ടവരുമെല്ലാം ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി എത്തിയത്.
യാത്രക്കിടയില്‍ വലിയ ദുരിതം ഏര്‍പ്പെട്ടതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍വ്വര്‍ തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യ അവകാശപ്പെടുമ്പോഴും യാത്ര സംവിധാനം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.
Ashwani Lohani, CMD Air India: B/w 3:30 to 4:30 am today, passenger services system of Air India that is run by SITA was taken for maintenance & after that it remained down till 8:45 am, it has just come back. System restored. During the day we will see consequential delays pic.twitter.com/nyUUHJcSaa
— ANI (@ANI) April 27, 2019
Discussion about this post