അഗര്‍ത്തല: ബിജെപിയുടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പരാതി ഉന്നയിച്ച് ഭാര്യ നിതി. തിസ് ഹസാരി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുകയാണ് നിതിയെന്ന് സിഎന്‍എന്‍-ന്യൂസ്-18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നുമാണ് നിതിയുടെ ആവശ്യം. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ബിപ്ലബിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായാണ് ഭാര്യ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് നടത്തിയ പല പ്രസ്താവനകളും മണ്ടത്തരങ്ങളും വര്‍ഗ്ഗീയത തുപ്പുന്നതുമായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും ബിപ്ലബ് നേരിട്ടിരുന്നു.
അതേസമയം, വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും ബിപ്ലബ് ആവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് രംഗത്തെത്തിയിരുന്നു.
മതം, ജാതി, വര്‍ണം, ജനനസ്ഥലം, ഭാഷ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് ബിപ്ലബ് ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും പിജുഷ് വ്യക്തമാക്കിയിരുന്നു.