ബംഗളൂരു: ബംഗളൂരുവില്‍ മൂന്നുവയസുകാരന് കാറിനുള്ളില്‍ മരിച്ച നിലയില്‍. ചന്നാരായണ പട്ടണയില്‍ നവീന്‍ കുനാര്‍ ഇന്ദ്രാണി ദമ്പതികളുടെ മകന് രതന് ആണ് മരിച്ചത്. കാറിന്റെ ഗ്ലാസിനിടയില്‍ തലകുടുങ്ങിയാണ് മരിച്ചത്. വീടിന്റെ സമീപത്തെ വയല്‍ കാണാന്‍ അമ്മാവന് ഉമേഷിനോടൊപ്പമാണ് രതന് പോയത്.
വയലില്‍ എത്തിയ ഉമേഷ് കാറിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രതന് കാറിനുള്ളില്‍ ഇരുന്നു. തല പുറത്തേക്കിട്ടിരുന്ന കുട്ടിയുടെ കൈ വിന്‍ഡോ ബട്ടണില്‍ തട്ടി ഗ്ലാസ് ഉയര്‍ന്ന് കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു. തിരിച്ചെത്തിയ ഉമേഷ് ഗ്ലാസിനിടയില്‍ കഴുത്ത് കുടുങ്ങിയ നിലയില്‍ കണ്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
Discussion about this post