ന്യൂഡല്‍ഹി: രാത്രിയില്‍ സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നന്ദി അറിയിച്ച് നേഹാ ദാസ് എന്ന യുവതിയിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാത്രി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ തനിക്ക് പണം വേണ്ടായെന്ന് പറഞ്ഞതായും നേഹയുടെ കുറിപ്പിലുണ്ട്.
ഓഫീസില്‍ നിന്ന് രാത്രി ജോലി തീര്‍ന്ന് ഇറങ്ങിയപ്പോള്‍ സമയം പന്ത്രണ്ട് മണിയായി. ആ സമയത്ത് തെരുവെല്ലാം ഏറെക്കുറെ ശൂന്യമായിരുന്നു. ഓഫീസിന് പുറത്ത് ഞാന്‍ ഓട്ടോ കാത്തുനിന്നു. അപ്പോഴാണ് ഇദ്ദേഹം എത്തി ഓട്ടോ നിര്‍ത്തിയത്. അതിന് ശേഷം അദ്ദേഹം പറഞ്ഞു, ‘മാഡം ഈ സമയത്ത് സ്ത്രീകളോട് ഞാന്‍ ചാര്‍ജ്ജ് വാങ്ങാറില്ല. കാരണം, അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നതാണ് പ്രധാനം.’ ഞാന്‍ അമ്പരന്നു പോയി. കാരണം, അങ്ങനെയുള്ള ആളുകള്‍ ഇവിടെ വളരെ കുറവാണ്.
എന്തായാലും പണം നല്‍കി. രാത്രി ആയതിനാല്‍ അധികം നല്‍കിയ തുക അയാള്‍ സ്വീകരിച്ചില്ല. അദ്ദേഹത്തോട് ഒരു ഫോട്ടോ എടുത്തോട്ടോ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചു. അദ്ദേഹത്തിന്റെ പേര് പ്രവീണ്‍ രഞ്ജന്‍ എന്നാണ്. അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് എഴുതിയാണ് നേഹ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Discussion about this post