ചെന്നൈ: മുപ്പതു വര്‍ഷത്തോളം 4500 കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്‍പ്പന നടത്തിയിരുന്ന മുന്‍ നഴ്സിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. രാസിപുരത്ത് നിന്നാണ് നഴ്സ് അമുദയേയും ഭര്‍ത്താവിനെയും പോലീസ് പിടികൂടിയത്.
അമുദയുമായി കുട്ടികളെ വില്‍ക്കുന്ന ഇടപാടുകാരന് നടത്തിയ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ വില്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് 30000 രൂപ വീതം കമ്മീഷന് ഇനത്തില്‍ ലഭിച്ചിരുന്നു.
മുന്‍ നഴ്സായ അമുദയുടെ സഹായത്തോടെ മുപ്പത് വര്‍ഷത്തിനിടെ 4500 ഓളം കുട്ടികളുടെ വില്‍പ്പന നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടികളുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്.
Discussion about this post