ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാര്‍ കാരണമാണ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാറ്റ്നയിലേക്ക് പോകാന്‍ യാത്ര തിരിച്ചപ്പോഴാണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം ഉടന്‍ തന്നെ ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു.
വിമാനം തിരിച്ചിറക്കിയത് കാരണം ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇന്ന് നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വൈകുമെന്നും ഇതിന് ക്ഷമ ചോദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
‘പാറ്റ്നയിലേക്കുള്ള യാത്രയ്ക്കിടെ ഞങ്ങളുടെ വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചിരിക്കുന്നു. ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ബീഹാറിലെ സമസ്തിപൂരിലും ഒറീസയിലെ ബലസോരയിലും മഹാരാഷ്ട്രയിലെ സന്‍ഗംനഗറിലും നടത്താന്‍ തീരുമാനിച്ചിരുന്ന പ്രചാരണ പരിപാടികള്‍ വൈകും. ബുദ്ധിമുട്ടിച്ചതില്‍ ഖേദം രേഖപ്പെടുത്തുന്നു”- എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
Engine trouble on our flight to Patna today! We’ve been forced to return to Delhi. Today’s meetings in Samastipur (Bihar), Balasore (Orissa) & Sangamner (Maharashta) will run late. Apologies for the inconvenience. pic.twitter.com/jfLLjYAgcO
— Rahul Gandhi (@RahulGandhi) April 26, 2019
Discussion about this post