ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന കമ്മീഷന്റെ നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേ. അറുമുഖ സ്വാമി കമ്മീഷന്റെ നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കമ്മീഷന്റെ അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും, കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അപ്പോളോ ആശുപത്രി മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ പറഞ്ഞിരുന്നു.
Discussion about this post