ഭട്ടിന്‍ഡ: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എ നസര്‍ സിങ് മന്ശാഹിയാണ് ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് പ്രസക്തി ഇല്ലെന്നും, ക്രിയാത്മകമായി ഒന്നും മുന്നോട്ടു വെക്കാനില്ലാത്ത പാര്‍ട്ടിയാണ് ആംആദ്മി എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് പൊല്യൂഷന്‍ കണ്ട്രോള് ബോഡില്‍ എന്വിറോണ്മെന്റല് എഞ്ചിനീയറായിരുന്ന നസര്‍ സിങ് മന്‍ശാഹിയ പഞ്ചാബ് നിയമസഭയുടെ ഫാര്‍മേഴ്സ് സൂയിസൈഡ്സ് ആന്‍ഡ് ഫാം ലേബറേഴ്സ് കമ്മിറ്റി അംഗമായിരുന്നു.
അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പിന്മാറുകയായിരുന്നു.
സഖ്യം പഞ്ചാബിലേക്കും ഹരിയാനയിലേക്കുമെല്ലാം നീട്ടണമെന്നാണ് എഎപിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ തങ്ങളുടെ എംഎല്‍എ കോണ്‍ഗ്രസിലെത്തുന്നത്.
Discussion about this post