ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ഗൂഢാലോചനക്കേസില്‍ വിധി 2ന്. രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന പീഡനാരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുദ്രവച്ച കവറില്‍ അഭിഭാഷകന്‍ ഉത്സവ് സിങ് തെളിവ് നല്‍കി. ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ അറ്റോര്‍ണി ജനറല്‍ അഭിഭാഷകന്റെ ഗൂഢാലോചനക്കാരുടെ പേരു വെളിപ്പെടുത്താനാകില്ലെന്ന നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തി. അഭിഭാഷക ഇന്ദിര ജയ്‌സിങ് കേസില്‍ യുവതിയുടെ പരാതിയും ഗൂഢാലോചനയും ഒരുമിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒപ്പം കോടതിയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വിഷയം പരിശോധിക്കുന്നത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ്. അഭിഭാഷകന്‍ ഉത്സവ് വെളിപ്പെടുത്തിയത് കോര്‍പ്പറേറ്റ് വമ്പന്‍ ഉള്‍പ്പെട്ട വന്‍സംഘമാണു ലൈംഗിക പീഡന ആരോപണത്തിനു പിന്നിലെന്നാണ്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Discussion about this post