ലഖ്നൗ: അസം ഖാനെതിരെ വീണ്ടും ആരോപണവുമായി ചലച്ചിത്ര താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. പോളിങ് ബൂത്തുകളില്‍ കള്ള വോട്ട് രേഖപ്പെടുത്തുന്നതിന് അസം ഖാന് സഹായിക്കുമെന്ന് ജയപ്രദ പറഞ്ഞു. 20 വര്‍ഷമായി കള്ള വോട്ടുകള്‍ നേടിയാണ് അസം ഖാന് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയതെന്നും ജയപ്രദ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ലെന്നും, ഉദ്യോഗിക ഒപ്പ് കൂടാതെയുള്ള ചുവന്ന കാര്‍ഡുകളാണ് മുസ്ലിങ്ങള്‍ക്ക് നല്‍കുന്നതതെന്നും സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നതെന്നും അവരുടെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം തട്ടിപ്പറിച്ചെടുക്കുകയാണെന്നുമായിരുന്നു അസം ഖാന്റെ പ്രസ്താവന.
അസം ഖാന്റെ പരാമര്‍ശത്തിന് പ്രതികരണമായാണ് ജയപ്രദ ഇങ്ങനെ പറഞ്ഞത്. അസം ഖാന് തന്റെ പരാജയം മുന്നില്‍ കണ്ട് പേടിച്ചിട്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നതെന്നും ജയപ്രദ ആരോപിച്ചു.
Discussion about this post