ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താ സമ്മേളനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി ബിജെപി തന്നെ പിന്നീട് രംഗത്ത് വന്നിരുന്നു. ഇതിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
‘മോഡിയെ കൊണ്ട് വാര്‍ത്താ സമ്മേളനം നടത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു’. വാര്‍ത്താ സമ്മേളനം നടത്താന്‍ മോഡിക്ക് ഭയമാണെന്ന് രാഹുല്‍ ഗാന്ധി നിരവധി വട്ടം ആരോപിച്ചിരുന്നു. പ്രധാനമന്ത്രി അധികാരത്തില്‍ എത്തി അഞ്ച് കൊല്ലം അവസാനിക്കാറാകുമ്പോഴും ഇത്വരെയും മാധ്യമങ്ങളെ കണ്ടിട്ടില്ല.
വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താ സമ്മേളനം നടത്തുമെന്ന തരത്തിലായിരുന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post