ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. സംഭവത്തില്‍ ഭീകരരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.
പ്രദേശത്ത് ആയുധങ്ങളുമായി ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന എത്തി പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഭവത്തില്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതേസമയം, കൊല്ലപ്പെട്ടവര്‍ രണ്ട് പേരും കാശ്മീര്‍ സ്വദേശികള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സഫ്ദര്‍ അമീന്‍ ഭട്ട്, ബുര്‍ഹാന്‍ അഹമ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്.
Discussion about this post