മുംബൈ: വോട്ട് നമ്മുടെ അവകാശം അത് പാഴാക്കരുത് എന്ന മുദ്രാവാക്യവുമായി നമ്മുടെ കളക്ടര്‍മാരും നേതാക്കന്മാരുമൊക്കെ ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്. കൂടാതെ ചൂണ്ട് വിരലില്‍ മഷി പുരട്ടി എത്തുന്നവര്‍ക്ക് വിവിധ ഓഫറുകള്‍ നല്കി വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി വ്യവസായി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കിടിലന്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്.
പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു പാക്കറ്റ് സാനിറ്ററി നാപ്കിനാണ് മുംബൈയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മാനമായി നല്‍കുന്നത്. സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളില്‍ വരുന്ന എല്ലാ സ്ത്രീ വോട്ടര്‍മാര്‍ക്കും സാനിറ്ററി നാപ്കിന് ലഭിക്കും.
സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ ഒരു സമ്മാനം ഇതാദ്യമായാണ് നല്‍കുന്നത്. ഈ മാസം 29ന് തെരഞ്ഞെടുപ്പില്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്ന 26 ‘ശക്തി’ പോളിംഗ് ബൂത്തുകളിലാണ് സമ്മാനം വിതരണം ചെയ്യുക.
Discussion about this post