ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ഇന്ന് വാരണാസിയില്‍ റോഡ് ഷോ നടത്തും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ നടത്തുക. മോഡി തരംഗം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.
ബിഎച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റര്‍ നഗരം ചുറ്റി ദശാശ്വമേധ ഘട്ടില്‍ അവസാനിക്കും. തുടര്‍ന്ന് ഗംഗ ആരതിയിലും മോഡി സംബന്ധിക്കും. നാളെ 12 മണിക്കാണ് മോഡി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
രാവിലെ കാല ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോഡി ബിജെപി പ്രവര്‍ത്തകരെ കാണും. ക്ഷേത്ര നഗരമായ കാശിയുടെ വിശ്വാസം തൊട്ടാണ് 2014ല്‍ നരേന്ദ്ര മോഡി വാരണാസിയില്‍ വോട്ട് തേടാന്‍ എത്തിയത്. മലിനമായ ഗംഗയെ ശുദ്ധികരിക്കും, കാശി കോറിഡോര്‍, അങ്ങനെ വാഗ്ദാനങ്ങള്‍ അനവധിയുണ്ട്.
Discussion about this post