‘ലൈംഗീക ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ഇഷ്ടാനുസരണം ആളുകളെ തിരഞ്ഞെടുക്കുന്നു! 2 മുതല്‍ 4 ലക്ഷം വരെയാണ് ഇത്തരക്കാര്‍ വാങ്ങുന്നത്’; മീ ടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി

പുരുഷന്മാര്‍ക്കേതിരെ ലൈംഗീകാരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു.

ന്യൂഡല്‍ഹി: മീടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി ഉദിത് രാജ് രംഗത്ത്.
നാന പടേക്കര്‍ക്കെതിരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്ന ആരോപണം സംശയം ജനിപ്പിക്കുന്നുണ്ടെന്നും ,പുരുഷന്മാര്‍ക്കേതിരെ ലൈംഗീകാരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു.

സ്ത്രീകള്‍ ഇത്തരം വാദം ഉന്നയിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനുശേഷം അടുത്തയാളെ തിരഞ്ഞു പിടിക്കുന്നു. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതല്‍ 4 ലക്ഷംവരെ സ്ത്രീകള്‍ വാങ്ങുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ മൂലം ഒരു പുരുഷന്റെ ജീവിതമാണ് നശിക്കുന്നതെന്ന് രാജ് എഎന്‍ഐയോട് പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ ഒരു വ്യക്തിയുടെ ഇമേജിനെ തകര്‍ക്കുക എന്ന ലക്ഷത്തോടെയാണ്. ഇതൊരു മോശം പ്രവൃത്തിയുടെ തുടക്കമാണെന്നും മീ ടൂ ക്യാംപെയിനെ വിമര്‍ശിച്ച് ബിജെപി എംപി പറഞ്ഞു

Exit mobile version