ന്യൂഡല്‍ഹി; 50% വിവിപാറ്റ് എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.
ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാനായിരുന്നു സുപ്രീംകോടതി വിധി. ഈ വിധിക്ക് എതിരെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
റ്റിടിപി,കോണ്‍ഗ്രസ്, എഎപി, എസ്പി, സിപിഐ, ബിഎസ്പി എന്നിവ ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post