‘താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോഡി. നടന് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോഡിയുടെ പ്രതികരണം. ‘വിരമിച്ചതിന് ശേഷം താന്‍ എന്തുചെയ്യുമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും’ മോഡി പറഞ്ഞു. താനായിട്ട് ചില ദൗത്യങ്ങള്‍ ഏറ്റെടുക്കുമെന്നും മോഡി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
‘എന്നോട് കൂടുതല്‍ സമയം ഉറങ്ങണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും ഇതെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഉറക്കത്തോട് എന്റെ ശരീരം വഴങ്ങിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് മൂന്നു നാലു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങേണ്ട ആവശ്യമില്ല.’ – മോഡി പറയുന്നു.
‘കള്ളംപറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല. എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാമെന്നതിനാല്‍ തമാശ പറയുകയെന്നത് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി തമാശ പറയാറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ’ എന്ന് മോഡി പറഞ്ഞു.
‘ഇന്നും എനിക്ക് എന്റെ അമ്മ പണം തരും. എന്നില്‍ നിന്ന് എന്തെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയൊന്നും അവര്‍ക്കില്ല. മുഖ്യമന്ത്രി ആയിരുന്ന സമയത്തായാലും പ്രധാനമന്ത്രിയായപ്പോഴും എന്റെ സ്വകാര്യ ആവശ്യങ്ങളുടെ ചെലവുകളൊന്നും സര്‍ക്കാരിന്റെ മേല്‍ ചുമത്താറില്ലെന്നും’ മോഡി പറഞ്ഞു.
Discussion about this post