ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ അറിയിച്ചു. സിനിമ കണ്ടതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ടത്. ചിത്രം ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ളതാണെന്നാണ് കമ്മീഷന്റെ നിലപാട്.
ഒരു വ്യക്തിയുടെ ചരിത്രം മാത്രം വര്‍ണ്ണിച്ച് എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കാവൂ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘പിഎം നരേന്ദ്ര മോഡി’ കണ്ടതിന് ശേഷം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കുന്നതില് തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Discussion about this post