സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗീകാരോപണം; സിബിഐ ഡയറക്ട്ര്‍, ഇന്റിലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരെ കോടതി വിളിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്സ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചേക്കും.
സിബിഐ ഉന്നത ഉദ്യോഗസ്ഥന്‍,ഐബി ഉദ്യോഗസ്ഥന്‍,ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരെ ജഡ്ജ്മാരുടെ ചേംബറിലേക്ക് വിളിപ്പിച്ചു. 12.30 മണിക്ക് മുന്നേ എത്താനാണ് നിര്‍ദേശം. സാധ്യമെങ്കില്‍ എന്‍ഐഎ ഉദ്യോഗസ്ഥനും എത്താന്‍ നിര്‍ദ്ദേശം.

രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനമാണ് ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നില്‍ എന്ന അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സിന്റെ സത്യവാങ് മൂലം പരിഗണിക്കുന്ന ബെഞ്ചാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

കേസ് മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.ആരോപണം ഉന്നയിച്ച അഡ്വ. ഉത്സവ് ബയിന്‍സിന് പോലീസ് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് പുറമെ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരും ബെഞ്ചിലുണ്ട്.

Exit mobile version