ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം; മൂന്നംഗ സമിതി അന്വേഷിക്കും

അതേസമയം ചീഫ് ജസ്റ്റിസിനെ കേസില്‍ കുടുക്കാന്‍ ഒരു വലിയ ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ സുപ്രീം കോടതി ജീവനക്കാരി നല്‍കിയ ലൈംഗിക പരാതി മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്എ ബോബ്‌ഡേയാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ജസ്റ്റിസ് എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരാണ് ഈ സമിതിയിലെ മറ്റംഗങ്ങള്‍. ഇവര്‍ ആദ്യം പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം ചീഫ് ജസ്റ്റിസിനെ കേസില്‍ കുടുക്കാന്‍ ഒരു വലിയ ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകനായ നരേഷ് ഗോയലും ഇടനിലക്കാരനായ രമേശ് ശര്‍മയുമാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചതെന്ന് ഉത്സവ് ബെയ്ന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഉത്സവ് ബെയ്ന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലം നാളെ പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാന്‍ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്. അതേസമയം താന്‍ രാജിവെയ്ക്കില്ലെന്നും തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് തനിക്കെത്തിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചിരുന്നു.

Exit mobile version