തിരുവനന്തപുരം: ഇനി കുറഞ്ഞ നിരക്കില്‍ വിദേശ രാജ്യങ്ങളിലേക്ക് പറക്കാം. എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത് ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനത്തിന്റെ വരെ പ്രത്യേക ഡിസ്കൗണ്ടാണ്. നിരക്കിളവ് ബാധകമാകുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബാങ്കോക്, ക്വലാലംപൂര്‍ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ്.
ഓഫര്‍ ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 22 ന് ആരംഭിച്ച് 28 ന് അവസാനിക്കുന്നതായിരിക്കും. ചെന്നൈ, ദില്ലി, ജയ്പൂര്‍, തിരുച്ചി, വിശാഖപട്ടണം, കൊച്ചി, ബംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, അമൃത്സര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ബാധകമാകുക.
എയര്‍ ഏഷ്യ പ്രഖ്യാപിച്ച ഈ ഇളവുകള്‍ 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ 2020 ജൂണ്‍ രണ്ട് വരെയുളള യാത്രകള്‍ക്കാണ് ലഭ്യമാകുക.
Discussion about this post