ന്യൂഡല്‍ഹി : ഡിസംബര്‍ മാസത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ്. ഓര്‍ഡിനനസിനായി കാത്തുനില്‍ക്കില്ലെന്നും ഓര്‍ഡിനനസ് ഇല്ലാതെ തന്നെ ഡിസംബറില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തി അറിയിച്ചു.
അയോധ്യയില്‍ ഡിസംബറില്‍ രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങും. ഉഭയസമ്മത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മ്മിക്കുക. ലഖ്‌നൗവില്‍ മസ്ജിദും നിര്‍മ്മിക്കുമെന്ന് രാംവിലാസ് വേദാന്തി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യം ശക്തമാക്കി ആര്‍എസ്എസ് ഇന്നലെ രംഗത്തു വന്നതിനു പിന്നാലെയാണ് രാമജന്മഭൂമി ന്യാസ് ഇക്കാര്യം വ്യക്തമാക്കിയത്.
Construction of Ram Temple will begin in December. Without an ordinance and on the basis of mutual agreement, Ram temple will be constructed in Ayodhya and a masjid will be constructed in Lucknow: Ram Vilas Vedanti, President of Ram Janambhoomi Nyas pic.twitter.com/nasrd2HWX6
— ANI UP (@ANINewsUP) November 3, 2018
രാമക്ഷേത്ര നിര്‍മ്മാണത്തില കേന്ദ്രം ഉടന ഓര്‍ഡിനനസ് പുറപ്പെടുവിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ 92 ആവര്‍ത്തിക്കാന്‍ മടിക്കില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നലകിയിരുന്നു. രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നേരത്തെ ശിവസേനയും രംഗത്ത് വന്നിരുന്നു