ന്യൂഡല്‍ഹി: ഗുജറാത്തു കലാപത്തില്‍ കൂട്ട ബലാല്‍സംഘത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു
ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നഷ്ടപരിഹാര തുക 2 ആഴ്ച്ചക്കുള്ളില്‍ നല്‍ണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംഭവത്തിനു ശേഷമുള്ള ബില്‍ക്കിസ് ബാനുവിന്റെ നിസ്സഹായ അവസ്ഥ പരിഗണിച്ചാണ് കോടതി നടപടി.
അതെസമയം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞു. ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിലാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. 19 വയസ്സില്‍ ഗര്‍ഭിണിയായിരിക്കെയാണ് ഗുജറാത്തിലെ രാന്‍ദിക്ക് പുര്‍ ഗ്രാമത്തില്‍ വച്ച് ബിര്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇടരയായത്.