ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മീനാക്ഷി ലേഖി നല്‍കിയ കേസിലാണ് നോട്ടീസ്. സുപ്രീം കോടതി നോട്ടീസ് നല്‍കിയത് രാഹുല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്. മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത് റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്ന് രാഹുല്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
സുപ്രീം കോടതി റാഫേല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത് ഈ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലായിരുന്നു.