മൊറാദാബാദ്: പോളിങ്ങിനിടെ അക്രമം അഴിച്ച് വിട്ട് ബിജെപി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിന് ഇരയായത്.
സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഉത്തര്‍പ്രദേശില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മൊറാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് അവശനാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലായി മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
#WATCH Moradabad: BJP workers beat an Election Official at booth number 231 alleging he was asking voters to press the 'cycle' symbol of Samajwadi party pic.twitter.com/FokdXCAJ1z
— ANI UP (@ANINewsUP) April 23, 2019