അഹമ്മദാബാദ്: ഭീകരതക്ക് എതിരെ വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരരുടെ കയ്യിലുള്ള കുഴിബോംബുകളെക്കാള്‍ ശക്തമാണ് വോട്ടര്‍ ഐഡി കാര്‍ഡുകള്‍. വോട്ട് ചെയ്ത് ഭീകരതയെ തോല്‍പ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി.
കൂട്ടമായി പോളിങ് ബൂത്തുകളിലെത്തി വിവേക പൂര്‍വം വോട്ട് ചെയ്യണമെന്നും മോഡി ആവശ്യപ്പെട്ടു. ഓരോരുത്തരുടെയും വോട്ടവകാശം വിലപ്പെട്ടതാണ്. വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ഇപ്പോള്‍ ചെയ്യുന്ന വോട്ടുകളാണെന്നും പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പോളിങ് ശതമാനം റെക്കോര്‍ഡിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാണിപിലെ നിഷാന്‍ ഹൈസ്‌കൂളിലായിരുന്നു നരേന്ദ്ര മോഡി വോട്ട് ചെയ്തത്. ഗാന്ധി നഗറിലെ വീട്ടിലേത്തി അമ്മ ഹീരബെന്നിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മോഡി വോട്ട് ചെയ്യുന്നതിനായി എത്തിയത്.
#WATCH PM Narendra Modi after casting his vote in Ahmedabad says, " The weapon of terrorism is IED, the strength of democracy is voter ID." #LokSabhaElections2019 pic.twitter.com/X0LBPI5qcu
— ANI (@ANI) April 23, 2019
Discussion about this post