ജംഷഡ്പൂര്‍: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. കളക്ടര്‍മാരും നേതാക്കന്മാരും വോട്ട് ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജനങ്ങളെ പോളിംങ് ബൂത്തുകളിലെത്തിക്കാന്‍ ഗംഭീര ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി വ്യവസായി സംഘടനകള്‍.
ചൂണ്ട് വിരലില്‍ മഷി പുരട്ടി എത്തുന്നവര്‍ക്ക് ഇന്ന് ബൈക്ക് വാങ്ങിയാല്‍ ആയിരം രൂപ കിഴിവാണ് ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പോളിംങ് ശതമാനം വര്‍ധിപ്പിക്കുക, സമ്മതിദാനം വിനിയോഗിക്കാന്‍ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ് ഇതിലൂടെ ഇരുചക്ര വാഹന വ്യാപാരികള്‍ ലക്ഷ്യമിടുന്നത്.
ഡല്‍ഹിയിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനകളും വോട്ട് ചെയ്ത് വരുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. വോട്ട് ചെയ്ത അടയാളവുമായെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിനും ഡീസലിനും ലിറ്ററിന് 50 പൈസ നിരക്കില്‍ കുറച്ച് നല്‍കുമെന്ന് പമ്പ് ഉടമകളുടെ സംഘടനാ നേതാക്കള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
കൂടാതെ ക്യൂ നിന്ന് ക്ഷീണിച്ച് വരുന്നവര്‍ക്ക് ഐസ്‌ക്രീമും വെള്ളവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളും വിവിധ സംസ്ഥാനങ്ങളിലെ വ്യപാരി വ്യവസായി സംഘടനകള്‍ നല്‍കുന്നുണ്ട്. വ്യവസായികളെക്കൂടാതെ 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ചില ഡോക്ടര്‍മാര്‍ ഇന്ന് സൗജന്യമായി ചികിത്സ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പോളിംങ് ശതമാനം ഉയര്‍ത്തുന്നതിനായി അണിചേരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് ആഹ്വാനം ചെയ്തിരുന്നു.ഇതനുസരിച്ചാണ് ജനങ്ങളെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗംഭീര ഓഫറുകളുമായി സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post