കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ സ്ഫോടനം നടത്തിയവര്‍ ഇന്ത്യന്‍ അതിര്‍ത്ഥിയിലേക്ക് കടക്കുന്നതായി സൂചന. സമുദ്രാര്‍ത്ഥി വഴി കടന്ന് രക്ഷപ്പെട്ടേക്കുമെന്നും ഇന്‍ഡലിജന്‍സ് സംശയിക്കുന്നു. തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
അതേസമയം സ്ഫോടനം നടന്ന ശ്രീലങ്കയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാ അത്ത് ആണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഢംബരഹേട്ടലുകളിലുമായിരുന്നു സ്ഫോടനം നടന്നത്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഇതുവരെ 290 പോര് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട് വരുന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.
Discussion about this post