ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ പേരുവലിച്ചിഴച്ചതിന് ഖേദം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്.
രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്റെ പ്രതികരണം. രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. നാളെ സുപ്രീം കോടതിയുടെ നടപടിക്ക് കാത്തിരിക്കുന്നു എന്നും നിര്‍മല സീതാരാമന് പറഞ്ഞു.
കഴിഞ്ഞ ദിവസം റാഫേല്‍ കേസുമായി ബന്ധപ്പെട്ട വിധിയില്‍ കാവല്ക്കാരന് കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബിജെപിയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് നാളെ കോടതി തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.
Discussion about this post