ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധം. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്.
ചീഫ് ജസ്റ്റിസിന് എതിരായുള്ള ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച അഭിഭാഷകരെ നിമിഷങ്ങള്‍ക്കുള്ളില്‍ സുരക്ഷാ ജീവനക്കാര്‍ അവിടെ നിന്ന് മാറ്റുകയും ചെയ്തു.
ശനിയാഴ്ചയാണ് സുപ്രീംകോടതി മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു. പണം നല്കി സ്വാധീനിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Discussion about this post