ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യമിപ്പോള്‍. നാളെയാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് ഇതിപ്പോള്‍.
ധോണിയെ പ്രധാനമന്ത്രി ആക്കണമെന്ന ആവശ്യവുമായി ട്വിറ്ററിലൂടെയാണ് ആരാധകര്‍ രംഗത്തെത്തിയത്. ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ച്ച വെച്ചത്.
ധോണിക്ക് രാജ്യത്തെ നിര്‍ണ്ണായക സമയങ്ങളില്‍ ധീരതയോടെ നയിക്കാന്‍ കഴിയുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. എന്തായാലും ട്വിറ്ററിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ധോണിയെ പ്രധാനമന്ത്രി ആക്കണമെന്ന ആരാധകരുടെ ആവശ്യമാണ്.
Forget Modi and Rahul Gandhi, let's make @msdhoni PM!#DhoniForPM
— Vishwas Dwivedi (@Vish_A_) April 21, 2019
How I wish Dhoni was standing for PM in the ongoing elections!! Imagine how he would efficiently manage India’s resources to make our nation even greater!! Dhoni as PM would be the only way to do true justice to this LEGENDARY LEADER!! #Dhoni #RCBvCSK #LokSabhaElections2019 #CSK
— Venky Karuppiah (@venky87) April 21, 2019
Discussion about this post